Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎളമരം കടവ് പാലം...

എളമരം കടവ് പാലം ജങ്ഷനിൽ വീണ്ടും അപകടം

text_fields
bookmark_border
എളമരം കടവ് പാലം ജങ്ഷനിൽ വീണ്ടും അപകടം
cancel
മാവൂർ: കഴിഞ്ഞദിവസം തുറന്നുനൽകിയ എളമരം കടവ് പാലത്തിന്റെ മാവൂർ ഭാഗത്തെ ജങ്ഷനിൽ വീണ്ടും അപകടം. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. മാവൂർ ഭാഗത്ത് താൽക്കാലിക ട്രാഫിക് സംവിധാനം ഒരുക്കിയിരുന്നെങ്കിലും വീണ്ടും അപകടം ഉണ്ടായതോടെ അസി. കമീഷണർ കുഞ്ഞുമോയിൻകുട്ടി സ്ഥലം സന്ദർശിച്ചു. ചൊവ്വാഴ്ച ഈ ഭാഗത്ത് മൂന്ന് അപകടങ്ങൾ സംഭവിച്ചിരുന്നു. ഈ അപകടങ്ങളിൽ കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ എടവണ്ണപ്പാറയിൽനിന്ന് വന്ന ആക്ടീവ സ്കൂട്ടറും കൂളിമാട് ഭാഗത്തുനിന്നുവന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പല ദിശയിൽ വാഹനങ്ങളെത്തുന്നതും പാലം മാവൂർ - കൂളിമാട് റോഡിൽ ചേരുന്നതുമായ ഭാഗത്ത് സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടത്തിന് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story