Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടം വരുത്തി...

അപകടം വരുത്തി നിർത്താതെപോയ വാഹനം നാട്ടുകാർ തടഞ്ഞു, ആനവാതിൽ അങ്ങാടിയിൽ സംഘർഷം

text_fields
bookmark_border
ഉള്ള്യേരി: വാഹനങ്ങളിൽ ഇടിച്ചശേഷം സംസ്ഥാന പാതയിലൂടെ അമിതവേഗത്തിൽ ഓടിച്ച വാഹനം നാട്ടുകാർ വഴിയിൽ തടഞ്ഞതിനെ തുടർന്ന് സംഘർഷം. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കോക്കല്ലൂർ അങ്ങാടിയിലും ഉള്ള്യേരി പത്തൊമ്പതാം മൈലിലും ബൈക്കുകളിൽ ഇടിച്ച്‌ നിർത്താതെപോയ മഹീന്ദ്ര താർ ആണ് ആനവാതിൽ അങ്ങാടിയിൽ നാട്ടുകാർ തടഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്ന് മറ്റൊരു വാഹനം കുറുകെയിട്ടാണ് വാഹനം തടഞ്ഞത്. ഈ വാഹനം പിന്തുടർന്നെത്തിയവരും സ്ഥലത്തെത്തിയതോടെ ഡ്രൈവർക്കുനേരെ കൈയേറ്റം ഉണ്ടായി. ഇതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. മറ്റു യാത്രക്കാരും റോഡിലിറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. അത്തോളി പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. മഹീന്ദ്ര​​ താർ ഡ്രൈവർ മുക്കം ചെറുവാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനക്കായി കൊണ്ടുപോയി. അമിതവേഗതയിൽ വാഹനമോടിച്ചതിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story