Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTസംരംഭകത്വ ശിൽപശാല
text_fieldsbookmark_border
കൊടുവള്ളി: സംരംഭക വർഷാചരണത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കിഴക്കോത്ത് ഗ്രാമപഞ്ചായത്തും സംരംഭകത്വ ശിൽപശാല നടത്തി. ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്‌റി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പി.ജി. നന്ദകുമാർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ. മനോജ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, അബ്ദുൽ ജബ്ബാർ, വാർഡ് മെംബർമാരായ വി.പി. അഷ്‌റഫ്, സി.എം. ഖാലിദ്, വഹീദ, അബ്ദുൽ മജീദ്, സി.ഡി.എസ് ചെയർപേഴ്സൻ ജസീറ, കനറാ ബാങ്ക് എളേറ്റിൽ വട്ടോളി ബ്രാഞ്ച് മാനേജർ ജിനു, പഞ്ചായത്ത് എം.എസ്.എം.ഇ ഫെസിലിറ്റേറ്റർ അർഷദ് അലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story