Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:47 AM IST Updated On
date_range 26 May 2022 5:47 AM ISTറിങ് കമ്പോസ്റ്റ് വിതരണം
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിധിയിലെ വീടുകളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു. ശുചിത്വമിഷൻ ഫണ്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട ചെയ്യുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് വിതരണോദ്ഘാടനം നടത്തി. വാർഡ് അംഗം ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണിക്കമ്മു, ബഷീർ കൊടിയത്തൂർ, അബ്ദു, കെ. അൻഫിദ്, സി.പി. ഖൈറുന്നിസ, ടി.പി. ആരിഫ, ലൈലാബി തറമ്മൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story