Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTട്രെയിനിൽ മയക്കുമരുന്ന് കടത്തിയയാൾ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട് സ്വദേശി മയക്കുമരുന്നെത്തിച്ചത് ഡൽഹിയിൽനിന്ന് കോഴിക്കോട്: ജില്ലയിലേക്ക് ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. അരീക്കാട് സാദിഖ് മൻസിലിൽ സാദിഖിനെയാണ് (31) ബുധനാഴ്ച വൈകീട്ട് നാലോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ എക്സൈസ് സ്‍പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്‍പെക്ടർ വി.ആർ. ദേവദാസന്റെയും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെയും ആർ.പി.എഫിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാജധാനി എക്സ്പ്രസിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സാദിഖിനെ പിടികൂടിയത്. ബാഗിൽ കളിപ്പാട്ടത്തിന്റെ പെട്ടിയിൽ 10 ചെറിയ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇയാൾ ഡൽഹിയിലേക്കു പോയത് ലഹരിമരുന്ന് കടത്തുന്നതിനാണെന്നും നിസാമുദ്ദീനിൽനിന്നാണ് ട്രെയിനിൽ കയറിയതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. രണ്ടു മാസം മുമ്പ് ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതിയുടെ സംഘത്തിലെ ആളുകൾ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സംഘത്തിൽ പെട്ടവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ എം. അബ്ദുൽ ഗഫൂർ, കെ. ഷംസുദ്ദീൻ, കെ. പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സി. മനോജ്, എൻ.എസ്. സന്ദീപ്, പി. വിപിൻ, പി.പി. ജിത്തു, കെ.എം. പ്രശാന്ത്, പി.കെ. ജിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫിസർ ടി.ആർ. രശ്മി, എക്സൈസ് ഡ്രൈവർമാരായ എ. പ്രബീഷ്, വി. അബ്ദുൽ കരീം, ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, സബ് ഇൻസ്പെക്ടർമാരായ എ.പി. അജിത് അശോക്, ഷിനോജ്, അജീഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പടം: MDM രാജധാനി എക്സ്പ്രസിൽ മയക്കുമരുന്ന് കടത്തിയ അരീക്കാട് സ്വദേശി സാദിഖ് പിടിയിലായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story