Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTനന്ദുവിന്റെ അപകടമരണത്തിൽ കണ്ണീർ വാർത്ത് നാട്
text_fieldsbookmark_border
മേപ്പയൂർ: കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നന്ദുവിന്റെ (നിവേദ്) അപകടമരണത്തിൽ നാട് കണ്ണീർവാർക്കുകയാണ്. ഒപ്പം നന്ദുവിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് നിർത്താതെപോയ കാറുകാരനോടുള്ള പ്രതിഷേധവും നാട്ടുകാർക്കിടയിലുണ്ട്. കാർ നിർത്തി എത്രയും പെട്ടെന്ന് നിവേദിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നത്. നാട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയപ്പെട്ടവനായിരുന്ന നിവേദ് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തെല്ലാം സജീവമായിരുന്നു. പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായ ഈ യുവാവ് 21ന് രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് കാറിടിച്ചത്. കാൽനടക്കാരനായ എരവട്ടൂർ സ്വദേശി മൊയ്തീനും അപകടത്തിൽ പരിക്കുണ്ട്. ചെറുവണ്ണൂർ ഭാഗത്തുനിന്നു പേരാമ്പ്രക്ക് വരുകയായിരുന്ന വെള്ള മാരുതി 800 കാറാണ് ഇടിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story