Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുരേന്ദ്രന്‍...

സുരേന്ദ്രന്‍ കുരിക്കിലാട്: നാടിന്റെ മനസ്സിൽ ഇടംനേടിയ പൗരാവകാശ പ്രവർത്തകൻ

text_fields
bookmark_border
വടകര: ഐ.എന്‍.ടി.യു.സി മണ്ഡലം ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കുരിക്കിലാടിന് നാടിന്റെ ആദരാഞ്ജലി. ചൊവ്വാഴ്ച രാത്രിയോടെയാണ് പൊതുരംഗത്ത് സജീവമായിരുന്ന വെള്ളേരിക്കുനി സുരേന്ദ്രന്റെ ആകസ്മിക മരണം. നെഹ്‌റു ബാലവേദിയിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാവുകയും കുരിക്കിലാട് ദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യങ്ങളെ വിമര്‍ശിക്കുകയും എന്നും തിരുത്തല്‍ശക്തിയായി നിലകൊള്ളുകയും ചെയ്ത സുരേന്ദ്രന്‍ പൗരാവകാശ, വിവരാവകാശ പ്രവര്‍ത്തനങ്ങളിലേക്ക് പിന്നീട് ചുവടുമാറ്റുകയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ സാധാരണക്കാര്‍ക്ക് അനുവദിച്ചുകിട്ടാത്ത അര്‍ഹമായ ആനുകൂല്യങ്ങള്‍ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തിയും മറ്റു പരാതി പരിഹാര സമിതികളെ ഉപയോഗിച്ചും നേടിക്കൊടുക്കുന്നതില്‍ തൽപരനായിരുന്നു. പഞ്ചായത്ത്, വില്ലേജ്, സിവില്‍ സ്റ്റേഷന്‍ എന്നീ ഓഫിസുകളിലെ സ്ഥിരം തടസ്സവാദക്കാരായ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായിരുന്നു സുരേന്ദ്രന്റെ ഇടപെടല്‍. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ മനസ്സിലിടം നേടിയ ജനകീയനായ പൊതുപ്രവര്‍ത്തകനെയാണ് നാടിന് നഷ്ടമായത്. കുരിക്കിലാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു ബാലവേദി, തുഷാര ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ്, പ്രിയദര്‍ശിനി കലാവേദി, പുലരി, ഒരുമ സാംസ്‌കാരിക വേദി എന്നിങ്ങനെ വിവിധ സംഘടനകളുടെ സ്ഥാപകനായും ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഐ.എന്‍.ടി.യു.സി വടകര നിയോജക മണ്ഡലം സെക്രട്ടറി ആയിരിക്കെയാണ് സുരേന്ദ്രന്റെ വേര്‍പാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story