Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTഇലക്ട്രിക് വാഹന ഗവേഷണം: എൻ.ഐ.ടിയും ടാറ്റ-എൽക്‌സിയും കൈകോർക്കുന്നു
text_fieldsbookmark_border
ചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റും (എൻ.ഐ.ടി) ലോകത്തെ പ്രമുഖ ഡിസൈൻ, ടെക്‌നോളജി സേവനദാതാക്കളായ ടാറ്റ-എൽക്‌സിയുമായി ധാരണപത്രം ഒപ്പുവെച്ചു. ഇ-മൊബിലിറ്റിയിലും അനുബന്ധ സാങ്കേതികവിദ്യകളിലും സഹകരിച്ച് ഗവേഷണം നടത്താനാണ് ധാരണപത്രം ഒപ്പുവെച്ചത്. വിവിധ തരത്തിൽ സ്പോൺസർ ചെയ്ത ഗവേഷണ പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, വ്യവസായിക പരിശീലനം, അക്കാദമിക്, വ്യവസായിക ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആർ & ഡി സൗകര്യങ്ങളും ഉപകരണങ്ങളും പങ്കിടൽ എന്നിവയിലൂടെ വ്യവസായ പ്രഫഷനലുകൾ, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ ആശയകൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ധാരണപത്രം വിഭാവനം ചെയ്യുന്നു. എൻ.ഐ.ടിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണയും ടാറ്റ-എൽക്‌സി വൈസ് പ്രസിഡന്റും ട്രാൻസ്‌പോർട്ടേഷൻ ബിസിനസ് യൂനിറ്റ് തലവനുമായ എസ്. ഷാജുവും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഷിലൻ സഗുണൻ (ചെയർമാൻ, മിസോൺ), രവീന്ദ്രൻ കസ്തൂരി (യു.എൽ.സി.സി.എസ് ലിമിറ്റഡിന്റെ സി.ഇ.ഒ), നിത്യാനന്ദ് കാമത്ത്, (മാനേജിങ് ഡയറക്ടർ, എയ്സ് ഗ്രൂപ്, കോഴിക്കോട്), എം.എ. മെഹബൂബ് (സെക്രട്ടറി, മലബാർ ചേംബർ ഓഫ് കോമേഴ്സ്), കമാൻഡർ (ഡോ.) എം.എസ്. ശാമസുന്ദരം (എൻ.ഐ.ടി കാലിക്കറ്റ് രജിസ്ട്രാർ), ഡോ. വി. മധുസൂദനൻ പിള്ള, ഡീൻ (ആർ ആൻഡ് സി), ഡോ. ജോസ് മാത്യു (ചെയർമാൻ, സി.ഐ.ഐ.ആർ, എൻ.ഐ.ടി), ഡോ. രവി വർമ, (ചെയർമാൻ, സി.ഐ.ആർ.എഫ്.എൽ, എൻ.ഐ.ടി) എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
