Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:40 AM IST Updated On
date_range 26 May 2022 5:40 AM ISTപ്രവീൺ നാരായണൻ
text_fieldsbookmark_border
ന്യൂമാഹി: വടകര ചോറോട് ബീച്ചിൽ കുരിയാടി നമ്പോലൻ വളപ്പിൽ (45) ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് ചന്ദ്രവിഹാറിൽ നിര്യാതനായി. ചോറോട് ബീച്ചിൽ പരേതരായ നമ്പോലൻ വളപ്പിൽ നാരായണന്റെയും ശശികലയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ (കുറിച്ചിയിൽ). മക്കൾ: അൻവിത, അങ്കിത്ത്. കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്‌ത്രീ മരിച്ചു തലശ്ശേരി: മരുന്നു വാങ്ങാനെത്തിയ വയോധിക കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. കാവുംഭാഗം മൈത്രി ബസ് സ്‌റ്റോപ്പിന് സമീപത്തെ കയനോത്ത് വീട്ടില്‍ കെ.പി. പത്മകുമാരി (60) ആണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡ് ജനറൽ ആശുപത്രിക്ക് സമീപം ബുധനാഴ്ച ഉച്ചക്കാണ് അപകടം. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഇടിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരേതരായ കുഞ്ഞിരാമൻ നായരുടെയും ജാനകി അമ്മയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജയറാം, രാധാകൃഷ്ണന്‍, ശശിധരന്‍, ഭാഗീരഥി, സുജാത, പരേതയായ ശാന്തകുമാരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story