Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:39 AM IST Updated On
date_range 26 May 2022 5:39 AM ISTസ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
ഉരുവച്ചാൽ: . നീർവേലി ഏളക്കുഴിയിലെ പുത്തൻവീട്ടിൽ പടുവിലാൻ ബാലന്റെ മകൻ കെ. സനൽകുമാറാണ് (45) മരിച്ചത്. ബുധനാഴ്ച പുലർച്ച മൂന്നോടെ തലശ്ശേരി റോഡിൽ ആറാംമൈലിലാണ് അപകടം. റെഡിമെയ്ഡ് ബിസിനസുകാരനായ സനൽകുമാർ തലേശ്ശരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പാർസൽ സാധനം എടുത്തുവരവെയാണ് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്. ഉടനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെ. പത്മിനിയാണ് മാതാവ്. സഹോദരങ്ങൾ: സജിത, സതീശൻ, സജിന. sanal kumar -subiar uruvachal മുഹമ്മദ് സമീർ ഹാജി ചൊക്ലി: ചൊക്ലി കവിയൂർ മിന്നത്തുപീടിക നിട്ട്യന്റവിട അൽ ബുസ്താനിൽ മുഹമ്മദ് സമീർ ഹാജി (49) നിര്യാതനായി. മർകസ് ഒ ഖാലിദ് ഇംഗ്ലീഷ് ഹൈസ്കൂൾ സെക്രട്ടറി, വയലിൽപള്ളി മഹല്ല് കമ്മിറ്റി അംഗം, കവിയൂർ നൂറുൽ ഹുദാ ഇസ്‍ലാമിക് അക്കാദമി സെക്രട്ടറി, കേരള മുസ്‍ലിം ജമാഅത്ത് കവിയൂർ യൂനിറ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ ചെറിയ മൊട്ടമ്മൽ സി.എം. മഹമൂദ് ഹാജിയുടെയും അഴിയൂർ വാഴയിൽ സഫിയയുടെയും മകനാണ്. ഭാര്യ: നസീറ. മക്കൾ: അബ്ദുല്ല സുഫിയാൻ, അഫ്റ, ഫാത്വിമ, മുഹമ്മദ്, മുഹ്സിൻ, ഇഷാം മുഹമ്മദ് സമീർ. സഹോദരങ്ങൾ: മുഹമ്മദ് സഫീർ, മുഹമ്മദ് ഷുഹൈ ബ്, മുഹമ്മദ് ഷഹീദ്, മുഹമ്മദ് മൻസൂർ (നാലു പേരും മസ്കത്ത്), മാജിദ ഫർസാന, പരേതനായ മുഹമ്മദ് നിസാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story