Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപന്നിയെ വെടിവെക്കൽ:...

പന്നിയെ വെടിവെക്കൽ: പുതിയ ഉത്തരവിൽ ജില്ലക്കും ആശ്വാസം

text_fields
bookmark_border
കോഴിക്കോട്​: ജനവാസമേഖലകളിലെത്തുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കും അനുമതി നൽകി ഉത്തരവിറങ്ങിയത്​ ജില്ലയിലെ കർഷകർക്കും സാധാരണക്കാർക്കും ആശ്വാസമാകും. തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക്​ അനുമതി നൽകുന്നതോടെ പന്നിയെ വെടിവെക്കുന്നതിൽ വേഗം വർധിക്കുമെന്നാണ്​ കർഷകരുടെ പ്രതീക്ഷ. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടുപന്നി ശല്യമുള്ളത്​ താമരശ്ശേരി ഫോറസ്റ്റ്​ റേഞ്ച്​ പരിധിയിലാണ്​. കോഴിക്കോട്​ നഗരം വ​രെ നീളുന്ന താമരശ്ശേരി ​റേഞ്ച്​ പരിധിയിൽ പന്നിശല്യത്തി‍ൻെറ പരാതികളില്ലാത്ത ഒരു ദിവസം പോലുമില്ലെന്ന്​ വനംവകുപ്പ്​ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കട്ടിപ്പാറ, മാവൂർ, ​​​കൊടിയത്തൂർ, കാരശ്ശേരി, കോടഞ്ചേരി, താമരശ്ശേരി, പുതുപ്പാടി, ഓമശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലാണ്​ കാർഷിക വിളകൾക്ക്​ കൂടുതൽ നാശമുണ്ടാകുന്നത്​. പെരുവണ്ണാമൂഴി റേഞ്ചിൽ കൂരാച്ചുണ്ട്​, കായണ്ണ എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്​. ​വടകരയിൽപ്പെട്ട നാദാപുരം, തൂ​ണേരി, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്​. പെട്ടെന്ന്​ പെറ്റുപെരുകുന്നതിനാൽ ഒരു പഞ്ചായത്തിൽ തന്നെ നൂറുകണക്കിന്​ പന്നികളുണ്ടാകും. ​​​​കൊയിലാണ്ടി-താമരശ്ശേരി-മുക്കം സംസ്ഥാന പാതയിലും വയനാട്ടിലേക്കുള്ള ദേശീയപാതയിലും പന്നികൾ സ്ഥിരം സാന്നിധ്യമാണ്​. അപകടങ്ങൾക്കും കുറവില്ല. ​തോക്ക്​ലൈസൻസുള്ളവർക്ക്​ ​പന്നിയെ വെടിവെക്കാൻ അനുവാദം നൽകിയ ശേഷം നൂറിലേറെ എണ്ണത്തെ താമരശ്ശേരി റേഞ്ചിൽ മാത്രം കൊന്നിട്ടുണ്ട്​. എന്നാൽ, ശല്യം കൂടുന്നതല്ലാതെ കുറയുന്നില്ല. തോക്ക്​ ലൈസൻസുള്ള കർഷകരെയാണ്​ വനംവകുപ്പ്​ എംപാനൽ ലിസ്റ്റിലുൾപ്പെടുത്തി വെടിവെക്കാൻ അനു​വാദം നൽകിയത്​. താമരശ്ശേരി റേഞ്ചിൽ 29 പേർ മാത്രമാണ്​ എംപാനൽ ലിസ്റ്റിലുള്ളത്​. നേരത്തേയുണ്ടായിരുന്ന ലൈസൻസുകൾ പുതുക്കി നൽകിയാൽ അതത്​ പഞ്ചായത്തുകളിൽ കൂടുതൽ ​പേർക്ക്​ പന്നിയെ കൊല്ലാനുള്ള അനുവാദം ലഭിക്കും. നിലവിൽ ​വനംവകുപ്പ്​​ ഉദ്യോഗസ്ഥരാണ്​ കാട്ടുപന്നിയെ ​വെടിവെക്കാൻ തോക്ക്​ ലൈസൻസുള്ള എംപാനൽ ഷൂട്ടർമാർക്ക്​ നിർദേശം നൽകുന്നത്​​. ഷൂട്ടർമാരെത്തി വെടിവെക്കുകയും പിന്നീട്​ വനംവകുപ്പ്​​ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്​ നടത്തി സംസ്കരിക്കുകയാണ്​ പതിവ്​. ഷൂട്ടർമാർ വെടിവെച്ചിട്ട ശേഷം വനംവകുപ്പിനെ അറിയിക്കുന്ന സംഭവങ്ങളുമുണ്ട്​. ഒരു പ്ര​ദേശത്ത്​ പന്നിയെ കണ്ടാൽ വെടിവെക്കാൻ വൈകുന്നെന്ന്​ ആക്ഷേപമുയർന്നിരുന്നു. ഇനി മുതൽ ത​ദ്ദേശസ്ഥാപന ​സെക്രട്ടറിമാർക്കും അധ്യക്ഷന്മാർക്കും ഉടനടി ഉത്തരവ്​ നൽകാം. അതേസമയം, നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ്​ വനംവകുപ്പ്​ അധികൃതർ പറയുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story