Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:28 AM IST Updated On
date_range 26 May 2022 5:28 AM ISTകൂളിമാട് പാലം തകർച്ച; യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം
text_fieldsbookmark_border
കോഴിക്കോട്: കൂളിമാട് പാലം തകർച്ചയിൽ അന്വേഷണം നടത്താതെ സർക്കാർ ഒളിച്ചുകളിക്കുന്നത് പലതും മറക്കാനുള്ളതു കൊണ്ടാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതി മോഡലിനെതിരെയും കിഫ്ബി, ഊരാളുങ്കൽ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി പൊതുമരാമത്ത് ഓഫിസ് കോംപ്ലക്സിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലം തകർച്ചയുടെ യഥാർഥ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ തയാറാകണം. പൊതുമരാമത്ത് പദ്ധതികളെല്ലാം തകർന്നു വീഴുന്ന സാഹചര്യമാണുള്ളത്. പാലാരിവട്ടം പാലത്തിന്റെ പേരിൽ അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എൽ.ഡി.എഫ് സർക്കാർ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല, സത്യസന്ധമായാണെങ്കിൽ മന്ത്രി റിയാസിനെതിരെ കേസെടുത്ത് സ്വതന്ത്ര അന്വേഷണം നടത്തണം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറിമാരായ പി.കെ. രാഗേഷ്, ഒ. ശരണ്യ, സംസ്ഥാന നിർവാഹക സമിതി അംഗം ബവിത്ത് മലോൽ, ബവീഷ് ചേളന്നൂർ, ജസ്മിന മജീദ്, മുജീബ് പുറായിൽ, ജവഹർ പൂമംഗലം, പി.പി. റമീസ്, വി.ടി. സൂരജ്, ടി.എം. നിമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story