Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:28 AM IST Updated On
date_range 26 May 2022 5:28 AM IST'തെരുവ് മൃഗങ്ങളുടെ സംരക്ഷണം തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണം'
text_fieldsbookmark_border
കോഴിക്കോട്: തെരുവ് മൃഗങ്ങളുടെ സംരക്ഷണം ,വെള്ളം, രക്ഷകേന്ദ്രം തീറ്റ എന്നിവ ഉറപ്പു വരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ കടമയാണെന്ന അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നിർദേശം ഉറപ്പുവരുത്തണമെന്ന് എസ്.പി.സി.എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. എസ്.പി.സി.എ. ഇൻ സ്‍പെക്ടർ കെ. അജിത്ത് കുമാർ മിനുട്സും സെക്രട്ടറി അരങ്ങിൽ ഗിരീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ കട്ടയാട്ട് വേണുഗോപാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മൃഗ സംരക്ഷണ ഓഫിസർ ഡോ.കെ. ഷാജി, ഡോ. നിഷ അബ്രഹാം, പി.കെ. കബീർ, പുത്തൂർ മഠം ചന്ദ്രൻ , കാനങ്ങോട്ട് ഹരിദാസൻ, സി. രമേശ്,അഡ്വ.എം. രാജൻ, പി.ജെ. സെബാസ്റ്റ്യൻ, എം. സതീശൻ സംസാരിച്ചു. ഭാരവാഹികൾ: ഷീജ ശശി (പ്രസി.),അഡ്വ. എം.രാജൻ (സെക്ര.), മൃഗസംരക്ഷണ ഓഫിസർ ഡോ.കെ. ഷാജി.(വൈസ്. പ്രസി.),അരങ്ങിൽ ഗിരീഷ് (ജോ. സെക്ര.),കട്ടയാട്ട് വേണുഗോപാൽ (ട്രഷ.), അഡ്വ.പി.ടി.എസ്. ഉണ്ണി (അറ്റോണി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story