Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഭയം ഭവനങ്ങളുടെ...

അഭയം ഭവനങ്ങളുടെ താക്കോൽ കൈമാറി

text_fields
bookmark_border
അഭയം ഭവനങ്ങളുടെ താക്കോൽ കൈമാറി
cancel
കാരാട് : നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് വേണ്ടി അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച ഭവന നിർമാണ പദ്ധതിയിലെ 35,36 വീടുകളുടെ താക്കോൽ വിതരണം നടന്നു. സൗഹൃദ സംഗമം പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗം ഡോ.പി.വി. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. താക്കോലുകൾ പി. കെ.അബ്ദുൽ ഗഫൂർ , പി.കെ. മുഹമ്മദ് അബ്ദുറഹ്മാൻ എന്നിവരിൽ നിന്നും ട്രസ്റ്റ് അംഗങ്ങളായ സി. അൻവർ കാരാട്, എം.ടി. അബ്ദു തിരുത്തിയാട് എന്നിവർ ഏറ്റുവാങ്ങി. എം.പി. മുജീബു റഹ്മാൻ അടുത്ത പ്രോജക്ടിന്റെ പ്രഖ്യാപനം നടത്തി. ജില്ല പഞ്ചായത്ത് മെംബർ പി.കെ.സി. അബ്ദുറഹിമാൻ, വാഴയൂർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റാഷിദ ഫൗലദ്, ഇ.കെ. അബ്ദുൽ ഗഫൂർ, പി.കെ. അബ്ദുറഹിമാൻ, ഇ.കെ. ഫാറൂഖ്, ഇ. പ്രേമൻ ,കെ .പി. ശൗക്കത്ത് , എ.കെ. അനീഷ്, സമദ് മുറാദ് , എ. റഷീദ്, ഡോ.കെ.വി. വീരാൻ മൊയ്തീൻ, ബാപ്പുട്ടി ഹാജി, പി.പി. ബഷീർ അഹമ്മദ് എന്നിവർ സംസാരിച്ചു. എം.കെ. ശബീർ മുഖ്യപ്രഭാഷണം നടത്തി. വി.സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും പി. മഹറൂഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story