Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:47 AM IST Updated On
date_range 25 May 2022 5:47 AM ISTഇസ്ഹാഖ് മിഷാബ് ഇനി നാടിന്‍റെ കണ്ണീരോർമ
text_fieldsbookmark_border
കോഴിക്കോട്: തെക്കേപ്പുറത്തിന്‍റെ ഫുട്ബാൾ താരം ഇസ്ഹാഖ് മിഷാബിന്‍റെ അപകടമരണം നാടിന് താങ്ങാവുന്നതിലേറെയായി. താരമെന്നനിലയിലും യുവാക്കൾക്കിടയിലെ വലിയ സൗഹൃദവലയമുള്ളയാൾ എന്നനിലയിലും ജനകീയനായിരുന്നു. ശാദുലി പള്ളിയിൽ അവസാനപ്രാർഥനക്കായി ഒത്തുകൂടിയ പുരുഷാരം ഇസ്ഹാം മിഷാബിന് നാട് നൽകിയ അന്തിമോപചാരമായി. സ്കൂൾ കാലം മുതൽ ഫുട്ബാളിലൂടെ ശ്രദ്ധേയനായ ഇസ്ഹാഖ് മിഷാബ് എന്ന 'ഥാപ്പ' 1997-98 വർഷം സുബ്രദോ മുഖർജി കപ്പ് പരപ്പിൽ എം.എം സ്കൂളിന് നേടിക്കൊടുത്ത താരമായിരുന്നു. ആ വർഷം തന്നെ കേരള ടീമിനെ പ്രതിനിധാനംചെയ്ത് ബിഹാറിൽ നടന്ന ഇൻറർസ്റ്റേറ്റ് സ്കൂൾ ടൂർണമെന്‍റിലും കളിച്ചിരുന്നു. ഗുരുവായൂരപ്പൻ കോളജ് ടീമിന് വേണ്ടിയും കേരള ജൂനിയർ ടീമിന് വേണ്ടിയും ജഴ്സി അണിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ മീഞ്ചന്തയിലുണ്ടായ വാഹനാപകടത്തിലാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയ മരണം. ഗ്യാസ് പൈപ്ലൈനിന് വേണ്ടി കുഴിയെടുത്തതിന് സമീപമാണ് അപകടം. ഹോട്ടലുകൾക്ക് എണ്ണപ്പലഹാരങ്ങൾ എത്തിക്കുന്ന ജോലിയായിരുന്നു. രാവിലെ പന്നിയങ്കര ഹിദായ മസ്ജിദിന് സമീപത്തെ കടയിൽ പലഹാരം നൽകിയ ശേഷമാണ് മീഞ്ചന്ത ഭാഗത്തേക്ക് പോയത്. എതിരെവന്ന മത്സ്യവണ്ടിയിടിക്കുകയായിരുന്നു. accident scooter അപകടത്തിൽ തകർന്ന സ്കൂട്ടർ ishaq mishab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story