Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:45 AM IST Updated On
date_range 25 May 2022 5:45 AM ISTഅപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലികയും മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ദേശീയപാതയിൽ നാദാപുരം റോഡ് കെ.ടി. ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന പെൺകുട്ടിയും മരിച്ചു. കൊട്ടിയൂർ തീർഥാടനം കഴിഞ്ഞു മടങ്ങിയ കോഴിക്കോട് കാരപ്പറമ്പ് പീപ്ൾസ് റോഡിലെ രാഗി നിവാസിൽ രാഗേഷിന്‍റെ മകൾ അനാമിക(8) ആണ് ചൊവ്വാഴ്ച മരിച്ചത്. രാഗേഷും(37) മാതാവ് ഗിരിജ (64)യും, മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച 12.45 ഓടെയാണ് അപകടം. നാല് കുട്ടികൾ അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച കൊട്ടിയൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വടകരയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. കാറോടിച്ച രാഗേഷ് സംഭവസ്ഥലത്തും മാതാവ് ഗിരിജ വടകര ആശുപത്രിയിലുമാണ് മരിച്ചത്. രാഗേഷിന്‍റെ ഭാര്യ ദീപ്തി മറ്റൊരു മകളായ അധുവിക, സഹോദരി രാഖി, ഇവരുടെ ഭർത്താവ് ജ്യോതിഷ്, മക്കളായ തീർഥ, ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story