Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:45 AM IST Updated On
date_range 25 May 2022 5:45 AM ISTകിണറിലകപ്പെട്ട രണ്ട് പേരെയും പശുവിനെയും ഫയർഫോഴ്സ് രക്ഷിച്ചു
text_fieldsbookmark_border
പേരാമ്പ്ര: കിണറിലകപ്പെട്ട പശുവിനെയും രക്ഷിക്കാനായി കിണറിലിറങ്ങിയ രണ്ടുപേരെയും പേരാമ്പ്ര അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലെ 65 അടി താഴ്ചയും 15 അടിയോളം വെള്ളമുള്ളതുമായ കിണറ്റിലാണ് പശു വീണത്. ഇതിനെ രക്ഷിക്കാൻ കിണറിലിറങ്ങിയ സന്തോഷ് കുന്നോത്ത്, കെ.സി. ഷാജി കുഞ്ഞാമ്പുറത്ത് എന്നിവർ തിരിച്ചു കയറാൻ കഴിയാതെ കിണറിലകപ്പെട്ടു. പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍ കെ.കെ. ശിഖിലേഷാണ് കിണറ്റിലിറങ്ങിയത്. സ്റ്റേഷന്‍ ഓഫിസര്‍ സി.പി. ഗിരീശൻ,അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി. പ്രേമൻ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ അന്‍വര്‍ സാലിഹ്, ഷിഗിന്‍ ചന്ദ്രന്‍, കെ. അജേഷ്, ഹോംഗാര്‍ഡ് രാജീവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. Photo:പെരുവണ്ണാമൂഴി താഴത്തുവയലില്‍ എഴുത്തുപുരയ്ക്കല്‍ സനലിന്‍റെ വീട്ടിലെ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
