Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:44 AM IST Updated On
date_range 25 May 2022 5:44 AM ISTജലവിഭവ വകുപ്പിന്റെ പ്രവർത്തനം നിർത്തിവെച്ചു
text_fieldsbookmark_border
നാദാപുരം: വാണിമേൽ പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ കുട്ടികളുടെ പാർക്കിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന വിധത്തിൽ ജലവിഭവ വകുപ്പിന്റെ വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള പ്രവർത്തനം പഞ്ചായത്ത് അധികൃതരുടെയും പൊതുജനങ്ങളുടെയും എതിർപ്പ് പരിഗണിച്ച് താൽക്കാലികമായി നിർത്തിവെച്ചു. നരിപ്പറ്റ വാണിമേൽ പഞ്ചായത്തുകളിലായി നേരത്തെയുണ്ടായിരുന്ന ഉപകരണം കാലപ്പഴക്കം കാരണം നശിക്കുകയായിരുന്നു. കുട്ടികളുടെ പാർക്കിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങി പഞ്ചായത്ത് ഫണ്ട് വകയിരുത്തി വീണ്ടും പ്രവൃത്തി തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴാണ് ഈ പ്രവൃത്തി പഞ്ചായത്ത് ശ്രദ്ധയിൽപെട്ടത്. പാർക്കിന്റെ മുഖ്യകവാടത്തിനരികിലായി ഇത് സ്ഥാപിക്കുന്നത് പാർക്കിന് അഭംഗിയും അസൗകര്യവും ഉണ്ടാക്കുന്നതാണ്. ഇതേ തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story