Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:44 AM IST Updated On
date_range 25 May 2022 5:44 AM ISTസ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം -കെ.പി.എസ്.ടി.എ
text_fieldsbookmark_border
കൊടുവള്ളി: സംസ്ഥാനത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്തപെൻഷൻ പദ്ധതി ഒഴിവാക്കണമെന്നും പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശ്യാംകുമാർ ആവശ്യപ്പെട്ടു. ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സബ്ജില്ല പ്രക്ഷോഭ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കി മാതൃക കാണിച്ചിട്ടും ആറ് വർഷമായി പദ്ധതിയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് പദ്ധതി പിൻവലിക്കേണ്ടിവരുമോ എന്ന പേടികൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപജില്ല പ്രസിഡൻറ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.എം. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ഷാജു പി. കൃഷ്ണൻ, വി. ഷക്കീല, എൻ.പി. മുഹമ്മദ്, കെ. രഞ്ജിത്ത്, കെ.കെ. ജസീർ, ബെന്നി ജോർജ്, അബ്ദുല്ലത്തീഫ്, അബ്ദുൽ സലീം, ഫസലുറഹ്മാൻ, അജിത് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story