Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്ബാൾ പരിശീലന പദ്ധതി

ഫുട്ബാൾ പരിശീലന പദ്ധതി

text_fields
bookmark_border
കുന്ദമംഗലം: 'ഫുട്ബാൾ ഗ്രാമം' എന്ന നൂതനപദ്ധതിയുമായി ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെംബർ എം. ധനീഷ് ലാൽ. ഡിവിഷനിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കാണ് സൗജന്യ ഫുട്ബാൾ പരിശീലന ക്യാമ്പ് നടത്തുന്നത്. 2021 ഡിസംബറിലാണ് പദ്ധതിയുടെ തുടക്കം. 2022 ജനുവരി മുതലാണ് പരിശീലനം ആരംഭിച്ചത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധരായ പരിശീലകരെ വെച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നു. സെലക്ഷൻ ട്രയൽ സമയത്ത് 160ലേറെ കുട്ടികൾ വന്നിരുന്നു. അതിൽനിന്ന് 20 പേരെ തിരഞ്ഞെടുത്ത് കോഴിക്കോട് ജില്ല പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ എന്ന പേരിൽ ഫുട്ബാൾ ടീം ഉണ്ടാക്കുകയും ചെയ്തു. സാമ്പത്തികമായ സഹായങ്ങൾ അഭ്യുദയകാംക്ഷികളിൽനിന്നാണ് ലഭിക്കുന്നത്. ​ടൂർണമെന്റുകൾ, പഴയകാല ഫുട്ബാൾ താരങ്ങളെ ആദരിക്കൽ തുടങ്ങി വ്യത്യസ്ത പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story