Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:35 AM IST Updated On
date_range 25 May 2022 5:35 AM ISTഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയ തിരുവനന്തപുരം സ്വദേശി റിമാൻഡിൽ
text_fieldsbookmark_border
കുന്ദമംഗലം: മടവൂര്‍ ആരാമ്പ്രത്ത് ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി റിമാൻഡിൽ. നരിക്കുനി എരവന്നൂര്‍ കേളച്ചാംപറമ്പത്ത് താമസിക്കുന്ന സജി ജോസഫിനെയാണ് (43) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. നരിക്കുനി സ്വദേശിയുടെ ഭാര്യയെ ഈ മാസം 12നാണ് ആരാമ്പ്രത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്നതിനിടെ കാണാതായത്. അന്വേഷണത്തില്‍ സജി ജോസഫും കുടുംബവും സ്ഥലംവിട്ടതായും കണ്ടെത്തി. തുടര്‍ന്നാണ് കുന്ദമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ശനിയാഴ്ച തിരുവനന്തപുരത്ത് കണ്ടെത്തി. സജി ജോസഫ് തന്റെ കൈയില്‍നിന്ന് മൂന്നുലക്ഷം രൂപ കൈക്കലാക്കിയെന്നും കൂടെ വന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ മൊഴിനൽകുകയും ചെയ്തു. 10 ദിവസത്തോളം തിരുവനന്തപുരത്ത് തടഞ്ഞുവെക്കുകയായിരുന്നുവെന്നും യുവതി പൊലീസിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മറ്റു പല സ്ത്രീകളെയും ഇയാള്‍ ഇത്തരത്തില്‍ സ്‌നേഹം നടിച്ച് ചതിയില്‍പെടുത്തിയിട്ടുണ്ടെന്നും പലരില്‍നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story