Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:29 AM IST Updated On
date_range 25 May 2022 5:29 AM ISTനാളികേര സംഭരണം ഉടൻ ആരംഭിക്കണം -സി.പി.എം
text_fieldsbookmark_border
കോഴിക്കോട്: കേരഫെഡ് തന്നെ നാളികേര സംഭരണം നടത്തണമെന്നും കൃഷിക്കാർക്ക് തറവില ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ലയാണ് കോഴിക്കോട്. പതിനായിരക്കണക്കിന് കൃഷിക്കാരുടെ മുഖ്യവരുമാനം നാളികേരമാണ്. സർക്കാർ നിശ്ചയിച്ച തറവിലയ്ക്ക് നാളികേരം സംഭരിക്കാൻ ജില്ലയിൽ നിലവിൽ സംവിധാനങ്ങളില്ല. വെറും 22 രൂപയാണ് കിലോ നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്ന കമ്പോളവില. സംഭരണ ഏജൻസിയായി സർക്കാർ ഏജൻസിയായ കേരഫെഡിന് സംഭരണത്തിനുള്ള അനുമതി കേന്ദ്രഗവൺമെന്‍റ് നിഷേധിച്ചതുകൊണ്ടാണ് സംഭരണം നടക്കാത്തത് എന്നാണ് അറിയുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story