Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:29 AM IST Updated On
date_range 25 May 2022 5:29 AM ISTമത്സ്യസമ്പത്ത് സംരക്ഷിക്കാൻ ട്രോളിങ് നിരോധന കാലയളവുയർത്തണം
text_fieldsbookmark_border
ബേപ്പൂർ: സംസ്ഥാനത്ത് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന മത്സ്യവറുതി നേരിടാൻ മത്സ്യസമ്പത്തിന്റെ സംരക്ഷണം മുൻനിർത്തി ട്രോളിങ് നിരോധന കാലാവധി കേന്ദ്ര നിരോധനത്തിന് തുല്യമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചൈനീസ് എൻജിനുകൾ ഉപയോഗിച്ചുള്ള തീരക്കടലിലെ 'ഡബിൾനെറ്റ്' ട്രോളിങ് ഉൾപ്പെടെയുള്ളവ നിരോധിക്കാൻ കെ.എം.എഫ്.ആർ ആക്ട് ഭേദഗതി ചെയ്യണം. നിലവിലെ 58 ദിവസ ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ച് ജില്ല കേന്ദ്രങ്ങളിൽ 'മത്സ്യവറുതിയുടെ കാണാപ്പുറങ്ങൾ' എന്ന സന്ദേശവുമായി ശാസ്ത്രസദസ്സുകൾ സംഘടിപ്പിക്കാൻ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജാക്സൻ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. ആന്റോ ഏലിയാസ്, എം.കെ. അബ്ദുൽ റാസിഖ്, എസ്. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story