Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:28 AM IST Updated On
date_range 25 May 2022 5:28 AM IST'വിദ്യാർഥികളിൽ ബിസിനസ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കണം'
text_fieldsbookmark_border
കോഴിക്കോട്: അന്തർദേശീയതലങ്ങളിൽ വാണിജ്യ, വ്യവസായിക, അക്കൗണ്ടിങ് മേഖലകളിൽ വരുന്ന ദൈനംദിന മാറ്റങ്ങൾക്കനുസൃതമായി കോമേഴ്‌സ് പാഠ്യവിഷയങ്ങളിൽ മാറ്റംവരുത്തണമെന്നും ഭാവിയിലെ സംരംഭകരെ വാർത്തെടുക്കുന്നതിന് വിദ്യാർഥികളിൽ ബിസിനസ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കണമെന്നും കോഴിക്കോട് ഡിസ്ട്രിക്ട് അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേഴ്സ് ആവശ്യപ്പെട്ടു. ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ജഹാംഗീർ (പ്രസി), അഹമ്മദ് ബദർ, പി.കെ. ഷിജിത്ത്, ഡോ. വി.കെ. ഷൈനി (വൈസ് പ്രസി), കെ.കെ. സക്കീർ (ജന. സെക്ര), കെ.കെ. അനിൽ കുമാർ, പി.ജെ. സജി, ഹരീഷ് കുമാർ, (ജോ. സെക്ര), ഡോ. എം.എം. സുബീഷ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story