Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:46 AM IST Updated On
date_range 24 May 2022 5:46 AM ISTപട്ടികജാതി ഫണ്ട് വിനിയോഗം: പുരസ്കാരനിറവിൽ തിക്കോടി പഞ്ചായത്ത്
text_fieldsbookmark_border
പയ്യോളി: പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായ തിക്കോടി പുരസ്കാരനിറവിൽ. 2021-22 സാമ്പത്തികവര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച 32,46 ലക്ഷം രൂപ മുഴുവനായും വിവിധ പദ്ധതികൾക്ക് ചെലവഴിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, ഫര്‍ണിച്ചര്‍ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍, ലൈഫ് ഭവനം, വീടിന്റെ ഗുണമേന്മ വർധിപ്പിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് തിക്കോടി പഞ്ചായത്ത് നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ചത്. 18 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം തിക്കോടി പഞ്ചായത്ത് കൈവരിക്കുന്നത്. തൃശൂരിൽ നടന്ന പരിപാടിയിൽ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേതൃത്വത്തിൽ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് സംസ്ഥാന ആസൂത്രണ സമിതിയംഗം ജിജു അലക്‌സിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കുയ്യണ്ടി രാമചന്ദ്രൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രനില സത്യൻ, ജീവനക്കാർക്ക് വേണ്ടി സെക്രട്ടറി രാജേഷ് ശങ്കർ, രാജേഷ് എന്നിവരും സംബന്ധിച്ചു. പടം പട്ടികജാതി ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ തിക്കോടി ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം പ്രസിഡൻറ് ജമീല സമദ് ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
