Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:44 AM IST Updated On
date_range 24 May 2022 5:44 AM ISTതൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മദ്യനയത്തിനെതിരെ വിധിയെഴുതണം
text_fieldsbookmark_border
കൊയിലാണ്ടി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കണമെന്ന് ജില്ല മദ്യനിരോധന സമിതി അഭ്യർഥിച്ചു. മദ്യലഭ്യത കുറച്ച് കേരളത്തെ ലഹരിയിൽനിന്നു മോചിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ലക്ഷക്കണക്കിനു കുടുംബങ്ങളെ പുതിയ മദ്യനയത്തിലൂടെ നാശത്തിലേക്കു തള്ളിവിടുകയാണെന്ന് അമ്മ സഹോദരിമാർ മനസ്സിലാക്കണമെന്ന് അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് കണ്ണൻ അയനിക്കാട് അധ്യക്ഷത വഹിച്ചു. പപ്പൻ കന്നാട്ടി, ഇയ്യച്ചേരി പത്മിനി, വി.കെ. ദാമോദരൻ, വേലായുധൻ കീഴരിയൂർ, ഗംഗൻ തുമ്പക്കണ്ടി, ചന്ദ്രൻ കുറ്റ്യാടി, ഹേമലത, സുമ ബാലകൃഷ്ണൻ, ബഷീർ പാത്താൻ, പ്രശാന്ത് ബാവ, പ്രമോദ് സമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story