Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്യം കടന്നുപോകുന്നത്...

രാജ്യം കടന്നുപോകുന്നത് ദുരന്തകാലത്തിലൂടെ -പ്രഫ. അപൂർവാനന്ദ്

text_fields
bookmark_border
ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ ദേശീയ കൺവെൻഷൻ സംഘടിപ്പിച്ചു ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വിമർശനം. ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ സംഘടിപ്പിച്ച 'രാജ്യത്തെ നിലവിലെ സാഹചര്യം: നമ്മുടെ പ്രതികരണം' എന്ന ദ്വിദിന ദേശീയ കൺവെൻഷനിലാണ് ഈ അഭിപ്രായമുയർന്നത്. 'രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ഭൂരിപക്ഷ സമുദായത്തിലെ തീവ്ര ഘടകങ്ങളിൽനിന്ന് ഗുരുതരമായ ഭീഷണി നേരിടുകയാണ്. ഇപ്പോൾ ശക്തമായി എതിർത്തില്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ഫാഷിസമായി മാറിയേക്കാം. സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ ജനക്കൂട്ടത്തെ ബാധിച്ചപ്പോൾ, മുസ്‌ലിം സമുദായത്തിന്റെ ജീവിതം ദുഷ്‌കരമാക്കി. സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 70 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ ഇത്രയും ഗുരുതരമായ സാഹചര്യം നേരിട്ടിട്ടില്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും ഗുരുതരമായ നിമിഷമാണ്' -കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഡൽഹി യൂനിവേഴ്‌സിറ്റി പ്രഫസർ അപൂർവാനന്ദ് പറഞ്ഞു. 18 സംസ്ഥാനങ്ങളിൽനിന്നുള്ള മുസ്‍ലിം ബുദ്ധിജീവികൾ, സാമൂഹിക പ്രവർത്തകർ, അക്കാദമിക വിദഗ്ധർ, മത, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. ഓൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ പ്രസിഡന്റ് നവൈദ് ഹാമിദ്, ജമാഅത്തെ ഇസ്‍ലാമി പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി, വെൽഫെയർ പാർട്ടി പ്രസിഡന്റ് സയ്യിദ് ഖാസിം റസൂൽ, ബി.എസ്.പി എം.പി കുൻവർ ദാനിഷ് അലി, തൗഖീർ റാസ ഖാൻ, മൗലാന യാസീൻ ഉസ്മാനി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story