Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംഗൻവാടി ടീച്ചർക്കും...

അംഗൻവാടി ടീച്ചർക്കും സഹായിക്കും നാട്ടുകാരുടെ യാത്രയയപ്പ്

text_fields
bookmark_border
പന്നിക്കോട്: പൊറ്റമ്മൽ മോയിൻകുട്ടി വൈദ്യർ സ്മൃതി അംഗൻവാടിയിൽനിന്ന് 35 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച അംഗൻവാടി വർക്കർ കെ.സി. പുഷ്പവല്ലി ടീച്ചർക്കും സഹായിയായ കുഞ്ഞിപ്പെണ്ണിനും പൊറ്റമ്മൽ പൗരാവലി യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ അഡ്വക്കറ്റ് കെ.പി. സുഫിയാൻ, സുഹറ വെള്ളങ്ങോട്ട് എന്നിവർ മുഖ്യാതിഥികളായി. കെ.വി. അബ്ദുറഹ്മാൻ ഉപഹാരസമർപ്പണം നടത്തി. മുഹമ്മദ് ചേറ്റൂർ, ഡോ. ഒ.സി. അബ്ദുൽ കരീം, എൻ. അബ്ദുറഹിമാൻ, കെ.സി. ബഷീർ മാസ്റ്റർ, ഇമ്പിച്ചി മുഹമ്മദ് ചേറ്റൂർ, സാജിദ് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി.വി.എ. കുട്ടി ചെറുവാടി സ്വാഗതവും അംഗൻവാടി വർക്കർ ഷീജ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story