Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഷികപദ്ധതി...

വാർഷികപദ്ധതി രൂപവത്കരണം: പ്രവാസിസഭ സംഘടിപ്പിച്ചു

text_fields
bookmark_border
വാർഷികപദ്ധതി രൂപവത്കരണം: പ്രവാസിസഭ സംഘടിപ്പിച്ചു
cancel
ഓമശ്ശേരി: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷികപദ്ധതിയുടെ പ്രോജക്ടുകൾ തയാറാക്കുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച പ്രവാസിസഭ സംഘടിപ്പിച്ചു. പ്രവാസികൾ ധാരാളമുള്ള പഞ്ചായത്തിൽ പ്രവാസികളെ മാത്രം വിളിച്ചുചേർത്താണ് പ്രത്യേക സഭയൊരുക്കിത്. വിവിധ വാർഡുകളിൽനിന്നെത്തിയ പ്രവാസി പ്രതിനിധികൾ ആശയങ്ങളും ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചു. അഭിപ്രായങ്ങൾ ഭരണസമിതിക്ക്‌ സമർപ്പിച്ചു. വാർഷികപദ്ധതിയിൽ പഞ്ചായത്തിലെ പ്രവാസികളുടെ കൃത്യമായ വിവരശേഖരണം ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നടത്തുന്നതിനുള്ള പ്രോജക്ട് ഉൾപ്പെടുത്തി അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും പ്രവാസികൾക്ക്‌ പ്രോത്സാഹനം നൽകും. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി ഭാരവാഹികളായ യൂനുസ്‌ അമ്പലക്കണ്ടി സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ, പി.കെ. ഗംഗാധരൻ, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, കുടുംബശ്രീ സി.ഡി.എസ്‌ ചെയർപേഴ്സൻ സുഹറാബി നെച്ചൂളി, വ്യവസായ വകുപ്പ്‌ ഇന്റേൺ എം. ശ്വേത എന്നിവർ സംസാരിച്ചു. പ്രവാസി പ്രതിനിധികളായ യു.കെ. ഹുസൈൻ, മനോജ്‌ കരിങ്ങാം കണ്ടത്തിൽ, ജോളി മൈക്കിൾ വേനപ്പാറ, യു.കെ. ഉമർ ഓമശ്ശേരി, പോക്കർ കൂടത്തായി, ടി.കെ. അബ്ദുൽ കരീം വെളിമണ്ണ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം അശോകൻ പുനത്തിൽ നന്ദി പറഞ്ഞു. ഫോട്ടോ: ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി സംഘടിപ്പിച്ച പ്രവാസിസഭ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story