Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂട്ടുംപുറത്ത്...

കൂട്ടുംപുറത്ത് താഴം-മൂന്നാം പുഴ തോട് ശുചീകരിച്ചു

text_fields
bookmark_border
മടവൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി മടവൂരിലെ പ്രധാന ജലസ്രോതസ്സായ കൂട്ടുംപുറത്ത്താഴം-മൂന്നാം പുഴ തോട് ശുചീകരിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം മടവൂർമുക്കിൽ പ്രസിഡൻറ് രാഘവൻ അടുക്കത്ത് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന സിദ്ദീഖലി അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ബിജിൻ പി. ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ആബിദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഷൈനി തായാട്ട്, ഫെബിന അബ്ദുൽ അസീസ്, വാർഡ് മെംബർമാരായ സോഷ്മ സുർജിത്, ഷക്കീല ബഷീർ, കെ. ജുറൈജ്, സന്തോഷ്, പി.കെ.ഇ. ചന്ദ്രൻ, വാസുദേവൻ, പുറ്റാൾ മുഹമ്മദ്, പ്രജീന, എം.പി. സദാനന്ദൻ, ടി.എ. ഹമീദ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ-സാമൂഹിക സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story