Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാര്യാപിതാവിനെയും...

ഭാര്യാപിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപിച്ച പ്രതി പിടിയില്‍

text_fields
bookmark_border
മുക്കം: കുടുംബപ്രശ്നംമൂലം ഭാര്യയുമായി അകന്നുകഴിയുന്ന യുവാവ് അർധരാത്രി ഭാര്യവീട്ടിലെത്തി പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് മൈസൂർപറ്റയിലാണ് സംഭവം. തൃക്കളയൂർ കീഴുപറമ്പ് സ്വദേശി കുന്നത്ത് യാസർ അറഫാത്താണ് ഭാര്യവീട്ടിൽ എത്തി ഭാര്യാപിതാവിനെയും സഹോദരനെയും കുത്തി പരിക്കേൽപിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൈസൂർപറ്റ സ്വദേശി മൊയ്തീൻ കുട്ടിയെയും മകൻ സലാഹുദ്ദീനെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമസമയത്തുതന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി യാസർ അറഫാത്തിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സനൽകിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറു വർഷം മുമ്പ് വിവാഹിതരായ യുവതിയും യാസർ അറഫാത്തും മൂന്നു വർഷത്തോളമായി കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയാണ്. വിവാഹബന്ധം വേർപിരിയുന്നതിന് വേണ്ടിയുള്ള കേസ് കോടതിയിൽ നടന്നുവരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story