Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTസംസ്ഥാന ജൂനിയർ ഫുട്ബാൾ: കോട്ടയം, കണ്ണൂർ, കോഴിക്കോട് ക്വാർട്ടറിൽ
text_fieldsbookmark_border
തൃക്കരിപ്പൂർ (കാസർകോട്): രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടന്നുവരുന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴിന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം തൃശൂർ ജില്ലയെ നേരിടും. വൈകീട്ട് 3.30ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ആതിഥേയരായ കാസർകോട് എറണാകുളവുമായാണ് മാറ്റുരക്കുക. തിങ്കളാഴ്ച കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ല ടീമുകൾ കൂടി ക്വാർട്ടറിലെത്തി. തിങ്കളാഴ്ച നടന്ന മത്സരത്തിൽ കോട്ടയം ടൈബ്രേക്കറിൽ വയനാടിനെ പരാജയപ്പെടുത്തി (സ്കോർ: 5-4). കണ്ണൂർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാലക്കാടിനെയും ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കോഴിക്കോട് ഇടുക്കിയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story