Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:38 AM IST Updated On
date_range 24 May 2022 5:38 AM ISTപെൺകുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മക്ക് അയച്ച കേസിലെ പ്രതി അറസ്റ്റില്‍
text_fieldsbookmark_border
പയ്യന്നൂർ: 14കാരിയുടെ ഫോട്ടോ അശ്ലീലമാക്കി മോര്‍ഫ് ചെയ്ത് അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പരിയാരം ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സച്ചിനെയാണ് (28) പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പ് നല്‍കി ഫോട്ടോ വാട്‌സ്ആപ് വഴി അമ്മക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇതോടെയാണ് പരാതിയുമായി ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു സച്ചിന്‍ ഭീഷണി മുഴക്കിയിരുന്നത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഏറെ ദിവസം പരിശ്രമിച്ചാണ് സച്ചിനാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയത്. പ്രതിക്കെതിരെ നേരത്തേതന്നെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. എസ്.ഐ രൂപ മധുസൂദനന്‍, അഡീഷനല്‍ എസ്.ഐ പുരുഷോത്തമന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story