Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:28 AM IST Updated On
date_range 24 May 2022 5:28 AM ISTസിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ സമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ബുധനാഴ്ചയും വ്യാഴാഴ്ചയും എസ്.കെ. പൊറ്റെക്കാട് ഹാളിൽ നടക്കും. ബുധനാഴ്‌ച കിഡ്സൺ കോർണറിൽ പട്ടിണിപ്പെരുപ്പത്തിന്‍റെ ഇന്ത്യയും കേരള ബദലും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്‌ച നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യഭദ്രത, ഭക്ഷ്യസുരക്ഷ സംയോജനത്തിന്‍റെ ആവശ്യകത എന്ന വിഷയത്തിലെ സെമിനാർ മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.വി. ബാലൻ, ഫെഡറേഷൻ പ്രസിഡന്‍റ് ടി.ആർ. ബിനിൽകുമാർ, കെ. ജയപ്രകാശൻ, വിജീഷ് തെക്കോട്ട് മീത്തൽ എന്നിവർ പങ്കെടുത്തു. സഹകരണ പെൻഷൻകാരുടെ ധർണ കോഴിക്കോട്: ക്ഷാമബത്ത പുനഃസ്ഥാപിക്കുക, 8000 രൂപയായി പെൻഷൻ തുക വർധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ ബുധനാഴ്‌ച കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ബാബു പറശ്ശേരി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. എം. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ, കെ.സി. കുഞ്ഞികൃഷ്ണൻ നായർ, വി.പി. ബാലകൃഷ്ണൻ നായർ, കെ. രാഘവൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story