Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഡ്​ സഭയിൽ സംഘർഷം;...

വാർഡ്​ സഭയിൽ സംഘർഷം; മൂന്നു പേർക്ക്​ പരിക്ക്​

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷൻ വാർഡ്​ സഭയിൽ സംഘർഷം. സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്ക്​ പരിക്കേറ്റു. യു.​ഡി.എഫ്​ ജയിച്ച നടക്കാവ്​ വാർഡിലെ വാർഡ്​ സഭക്കിടെയാണ്​ സംഘർഷമുണ്ടായത്​. സി.പി.എം പ്രവർത്തകരാണ്​ സംഘർഷമുണ്ടാക്കിയതെന്ന്​ വാർഡ്​ കൗൺസിലർ ഡോ. അൽഫോൻസ മാത്യു പറഞ്ഞു. വൈകീട്ട്​ അഞ്ചു​ മണിയോടെ നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലാണ്​ സംഭവം. വാർഡ് കൺവീനർ മുഹമ്മദ് റഫീഖ്, ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ജോയ് പ്രസാദ് പുളിക്കൻ, സരിത എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ ബീച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർഡ്​ സഭ ഉദ്​ഘാടനം ചെയ്തത്​ എഴുത്തുകാരൻ യു.കെ. കുമാരനായിരുന്നു. അദ്ദേഹം ഈ വാർഡിലെ താമസക്കാരനാണ്​. ഉദ്​ഘാടകനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ്​ സംഘർഷത്തിന്​ കാരണമെന്ന്​ കൗൺസിലർ പറഞ്ഞു. നടക്കാവ്​ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story