Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:42 AM IST Updated On
date_range 23 May 2022 5:42 AM ISTകളിക്കളങ്ങൾ സംരക്ഷിക്കപ്പെടണം -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
വടകര: മാറുന്ന കാലഘട്ടത്തിൽ കുട്ടികൾക്ക് ശാരീരികമായും മാനസികമായും കരുത്തുനൽകാൻ കളിക്കളങ്ങൾ അനിവാര്യമാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മേപ്പയിൽ നിർമാണം പൂർത്തിയാക്കിയ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പരിമിതമായ സാഹചര്യത്തിൽ വളർന്നുവരുന്ന പാവപ്പെട്ട കുട്ടികളെ കായികപരമായി വളർത്തിയെടുക്കാൻ മികച്ച പരിശീലനത്തിലൂടെ നമുക്ക് കഴിയണം. എല്ലാ പഞ്ചായത്തിലും കളിസ്ഥലം എന്നതാണ് സർക്കാർ ലക്ഷ്യം മന്ത്രി പറഞ്ഞു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ നരേന്ദ്രൻ കൊടുവട്ടാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മന്ത്രി സി.കെ. നാണു, നഗരസഭ ചെയർപേഴ്‌സൻ കെ.പി. ബിന്ദു, എ.പി. പ്രജിത, വോളിബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി. സത്യൻ, കുട്ടികൃഷ്ണൻ നമ്പ്യാർ, ഒ. രാജഗോപാൽ, സേതുമാധവൻ, വി.കെ. അസീസ്, സിന്ധു പ്രേമൻ, കെ.കെ. മുസ്തഫ, ടി.പി. ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, കെ. രതീശൻ, വി.എം. ഷീജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
