Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാസർകോട്​ എയിംസിനായി...

കാസർകോട്​ എയിംസിനായി സെക്രട്ടേറിയറ്റിന്​ മുന്നിൽ പ്രതിഷേധ ജ്വാല

text_fields
bookmark_border
തിരുവനന്തപുരം: എയിംസിനായി സംസ്ഥാനം കേന്ദ്രത്തിന്​ നൽകിയ നിർദേശത്തിൽ കാസർകോടിനെകൂടി ഉൾപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ കാസർകോട്​ ജനകീയ കൂട്ടായ്മ സെക്ര​ട്ടേറിയറ്റിന്​ മുന്നിൽ പ്രതിഷേധ ജ്വാല തീർത്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്തു. ചികിത്സാരംഗത്ത്​ സൗകര്യങ്ങൾ കുറവുള്ള കാസർകോട്ട്​ എയിംസ്​ സ്ഥാപിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ്മ വൈസ് ചെയർമാൻ ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക ദയാബായി മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും അർഹതപ്പെട്ട കാസർകോടിനെ എയിംസ് നിർദേശങ്ങളിൽ നിരന്തരം അവഗണിക്കുകയാണെന്ന്​ സമരക്കാർ ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രവീശ തന്ത്രി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജമീല അഹമ്മദ്, കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശ്രീനാഥ് ശശി, സലീം സന്ദേശം ചൗക്കി, സുബൈർ പടുപ്പ്, ഷാഫി കല്ലുവളപ്പിൽ, എൻ. ചന്ദ്രൻ പുതുക്കൈ, ഹക്കീം ബേക്കൽ, കരീം ചൗക്കി, മുരളീധരൻ പടന്നക്കാട്, കൃഷ്ണദാസ് അച്ചംവീട്, അബ്ദുൽ റഹിമാൻ ബന്തിയോട്, അമ്പാടി, ഖദീജ മൊഗ്രാൽ, സ്നേഹ മുറിയനാവി, ജംഷീദ് പാലക്കുന്ന്, ഹമീദ് ചേരങ്കയ്, താജുദ്ദീൻ ചേരങ്കയ്, റംല കാഞ്ഞങ്ങാട്, സരോജിനിയമ്മ, സുമിത നീലേശ്വരം, മാലതി നീലേശ്വരം, പ്രീത സുധീഷ്, ഉസ്മാൻ പള്ളിക്കാൽ, സമദ് തൃക്കരിപ്പൂർ, ഇസ്മയിൽ ഖബർധാർ, ഷുക്കൂർ കണാജെ, മജീദ് ചിത്താരി, സതീശൻ കള്ളാർ, റഷീദ കള്ളാർ, അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story