Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:46 AM IST Updated On
date_range 19 May 2022 5:46 AM ISTകണ്ണങ്കോട്മല പട്ടികവർഗ കോളനിയിൽ ഊരുകൂട്ടം സംഘടിപ്പിച്ചു
text_fieldsbookmark_border
ഓമശ്ശേരി: പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷികപദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി പതിനേഴാം വാർഡിലെ മങ്ങാട് കണ്ണങ്കോട്‌മല പട്ടിക വർഗ കോളനിയിൽ പ്രത്യേക ഊരുകൂട്ടം യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഊരുകൂട്ടം ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ പി.കെ. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വാർഷികപദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിലെ ഏക പട്ടികവർഗ കോളനിയാണ് കണ്ണങ്കോട് മലയിലെ കോളനി. 26 കുടുംബങ്ങളിലായി 72 അംഗങ്ങളാണ് കോളനിയിലുള്ളത്. പട്ടികവർഗ സമുദായത്തിലെ കരിമ്പാലൻ വിഭാഗത്തിൽപെട്ടവരാണ് മുഴുവൻ കുടുംബങ്ങളും. ഫോട്ടോ: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് കണ്ണങ്കോട്ട് മല എസ്.ടി കോളനിയിലെ ഊരുകൂട്ട യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
