Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'എന്‍റെ കോഴിക്കോട്​'...

'എന്‍റെ കോഴിക്കോട്​' ദുർഗന്ധപൂരിതം

text_fields
bookmark_border
കോഴിക്കോട്​: എന്‍റെ കോഴിക്കോട്​ എന്നപേരിൽ ബീച്ച്​ പുത്തനാക്കിയെങ്കിലും മൂക്കുപൊത്താതെ ഇതുവ​ഴി നടക്കാനാവുന്നില്ല. ​ബീച്ചിൽ ഫ്രീഡം സ്ക്വയറിന്​ എതിർവശത്താണ്​ ദുർഗന്ധം. കസ്റ്റംസ്​ ഫ്ലാറ്റിന്​ പരിസരത്ത്​ റോഡരികിൽ കോർപറേഷൻ ശേഖരിക്കുന്ന മാലിന്യം തരംതിരിക്കുന്നിടമാണ്​ ദുർഗന്ധത്തിന്‍റെ പ്രഭവകേന്ദ്രം. ഉച്ചക്ക്​ മുന്നെ മാലിന്യം തരംതിരിക്കൽ പൂർത്തിയാവുമെങ്കിലും ദുർഗന്ധംവിട്ടുപോവില്ല. തൊട്ടടുത്ത്​ കോർപറേഷൻ അനുവദിച്ച സ്ഥലത്ത്​ കുട്ടികളുടെ അമ്യൂസ്​മെന്‍റ്​ പാർക്കുണ്ട്​. ഇതിനകത്ത് അസഹ്യമാണ്​ മണം. ബീച്ചിൽ റോഡരികിലൂടെ നടക്കുന്നവരും തൊട്ടടുത്ത ബസ്​ സ്​റ്റോപ്പിലുള്ളവരും ഇത്​ സഹിക്കണം. കസ്റ്റംസ്​ ഫ്ലാറ്റിൽ കഴിയുന്നവർക്കും രക്ഷയില്ല. മാലിന്യം തരംതിരിക്കുന്ന ജോലി ഇവിടെ നിന്ന്​ മാറ്റുകയാണ്​ പരിഹാരം. ആളില്ലാത്ത ഭാഗത്തേക്ക്​ പ്രവൃത്തി മാറ്റിയാൽ പ്രശ്നത്തിന്​ പരിഹാരമാവും. vj
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story