Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൈവ പച്ചക്കറി കൃഷിയിൽ...

ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൊയ്ത് മുഹമ്മദ്

text_fields
bookmark_border
നരിക്കുനി: പഴങ്ങളും പച്ചക്കറികളും സ്വയം കൃഷി ചെയ്ത് വിളവെടുക്കുകയാണ് പന്നിക്കോട്ടൂർ തലക്കോട്ട് ടി.പി. മുഹമ്മദ്. സ്റ്റീൽ കോംപ്ലക്സിൽ ജീവനക്കാരനായിരുന്നപ്പോഴേ തുടങ്ങിയ കാർഷിക പ്രവർത്തനങ്ങൾ വിരമിച്ചതിനു ശേഷവും വിടാതെ പിൻ തുടരുകയാണ് അദ്ദേഹം. വെണ്ട, ചീര, പയർ, കക്കിരി, പാവയ്ക്ക എളവൻ, കോവൽ, പച്ചമുളക്, പപ്പായ എന്നീ പച്ചക്കറികളും കപ്പ, വാഴ എന്നിവയും മുഹമ്മദിന്റെ കൃഷിപാഠത്തിലുണ്ട്.വീട്ടാവശ്യത്തിനു പുറമെ സുഹൃത്തുക്കൾക്കും താൻ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറി വിഭവങ്ങൾ വിതരണം ചെയ്യുന്നു. ചാണകം, മണ്ണിര കമ്പോസ്റ്റ് എന്നീ ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിച്ച് വരുന്നത്. നരിക്കുനി കൃഷിഭവനിൽ നിന്നും ആവശ്യമായ വിത്തുകളും നിർദേശങ്ങളും ലഭിക്കുന്നത് ഏറെ സഹായകരമാണെന്ന് ഇദ്ദേഹം പറയുന്നു. ഭാര്യ റുഖിയ്യ, മക്കളായ ആസിഫ്, ഹസ്ന, അൻഷാദ് എന്നിവരും കൃഷിയിടത്തിൽ സഹായത്തിനായുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story