Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:43 AM IST Updated On
date_range 19 May 2022 5:43 AM ISTആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി
text_fieldsbookmark_border
കക്കോടി: ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭക്ഷണവിൽപന ശാലകളിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന സ്ക്വാഡ് പരിശോധന നടത്തി നാല് കടകൾ അടപ്പിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ്, ആരോഗ്യവകുപ്പ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം. പ്രമോദ്, വി.പി. സുരേഷ്, പി. അപ്സീന എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി. ചാലിൽ താഴം, പൊട്ടം മുറി ഭാഗങ്ങളിലെ ഹോട്ടലുകളിൽ നോട്ടീസ് നൽകിയാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. ഭക്ഷണവിൽപന ശാലകളിൽ പഞ്ചായത്ത് ലൈസൻസ്, ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, ജല പരിശോധന റിപ്പോർട്ട് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങളെ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി യു.കെ. രാജൻ അറിയിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകളിൽ കടകൾ പ്രവർത്തിച്ചാൽ അടച്ചുപൂട്ടാൻ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story