Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുയിപ്പോത്തിന്റെ...

മുയിപ്പോത്തിന്റെ ഭൂതകാലസ്മരണകൾ പ്രകാശനം ചെയ്തു

text_fields
bookmark_border
മുയിപ്പോത്തിന്റെ ഭൂതകാലസ്മരണകൾ പ്രകാശനം ചെയ്തു
cancel
പേരാമ്പ്ര: സി.എം. കുഞ്ഞികൃഷ്ണൻ രചിച്ച മുയിപ്പോത്തിന്റെ ഭൂതകാല സ്മരണകൾ എന്ന ചരിത്ര ഗ്രന്ഥം കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ പ്രകാശനം ചെയ്തു. മണ്ടോടി രാജൻ നായർ പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക സമ്മേളനം യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. ജയശ്രീ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ സി.എം. കുഞ്ഞികൃഷ്ണനും മുയിപ്പോത്തിന്റെ പ്രഥമ ന്യായാധിപൻ മുൻസിഫ് മജിസ്ട്രേട്ട് ഫായിസ് തിയ്യറോത്തിനുമുള്ള നാടിന്റെ ഉപഹാര സമർപ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ഡോ. കെ.സി. വിജയരാഘവൻ സാംസ്കാരിക പ്രഭാഷണം നടത്തി. കിഴക്കയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം കോച്ചേരി, ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, അജയ് ആവള, എൻ. അഹമദ്, എം. മോഹനൻ, കെ.വി. ജ്യോതിഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ.ആർ. രാഘവൻ, ആർ.പി. ശോഭിഷ്, ഇ.കെ. സുബൈദ, എൻ.ടി. ഷിജിത് എന്നിവരും പി. ആർ. രതീഷ്, എം. ഷജിൽ, പി. നരേന്ദ്രൻ എന്നിവരും സംസാരിച്ചു. പാട്ടുപുര നാണുവിന്റെ നാടൻപാട്ട് കച്ചേരിയും പുരാവസ്തു പ്രദർശനവും നടന്നു. Photo: സി.എം. കുഞ്ഞികൃഷ്ണൻ രചിച്ച മുയിപ്പോത്തിന്റെ ഭൂതകാല സ്മരണകൾ എന്ന ചരിത്ര ഗ്രന്ഥം കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കർ പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story