Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:40 AM IST Updated On
date_range 19 May 2022 5:40 AM ISTഫാഷിസ്റ്റ്-മാർക്സിസ്റ്റ് കൂട്ടായ്മയെ കരുതിയിരിക്കണം -എം.കെ. മുനീർ
text_fieldsbookmark_border
അത്തോളി: ഫാഷിസ്റ്റ് - മാർക്സിസ്റ്റ് കൂട്ടായ്മയെ കരുതിയിരിക്കണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രതിനിധി സമ്മേളനം അത്തോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വളർന്നുവരുന്ന ഫാസിസ്റ്റ്- മാർക്സിസ്റ്റ് കൂട്ടായ്മ മതവിദ്വേഷവും വർഗീയ ധ്രുവീകരണവും നടത്തുകയാണെന്നും ഇതിനെതിരെ മതേതര കക്ഷികൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, അഹമ്മദ്കുട്ടി ഉണ്ണികുളം, എസ്.പി. കുഞ്ഞമ്മദ്, നാസർ എസ്റ്റേറ്റ്മുക്ക്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ഒ.കെ. അമ്മത്, കെ. അഹമ്മദ് കോയ, നിസാർ ചേലേരി, വി.കെ.സി. ഉമ്മർ മൗലവി, എം.കെ. അബ്ദുസ്സമദ്, എം. പോക്കർ കുട്ടി, എം.കെ. പരീദ്, ബഷീർ നൊരവന, സലാം കായണ്ണ, വാഴയിൽ ഇബ്രാഹിം ഹാജി, ബപ്പൻ കുട്ടി നടുവണ്ണൂർ, കെ.ടി.കെ. റഷീദ്, അൽതാഫ് ഹുസൈൻ, അനസ് അൻവർ, ഇ.പി. ഖദീജ എന്നിവർ സംസാരിച്ചു. ATL 555 ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് പ്രതിനിധി സമ്മേളനം എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
