Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് ഉടമകളുമായി ചർച്ച...

ബസ് ഉടമകളുമായി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

text_fields
bookmark_border
വടകര : താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഏപ്രിൽ വരെയുള്ള ഡി.എ കുടിശ്ശികയടക്കം വിതരണം ചെയ്യണമെന്നും മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 25 ന് സംയുക്ത സമരസമിതി പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ വടകര താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വിളിച്ചുചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഉടമസ്ഥ സംഘത്തിന്റെ അഭ്യർഥന മാനിച്ച് 23 ന് വീണ്ടും ചർച്ച നടക്കും. 20ന് നടക്കാനിരുന്ന തൊഴിലാളികളുടെ ധർണ മാറ്റിവെച്ചു. യോഗത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് ഗോപാലൻ നമ്പ്യാർ പ്രസിദ്ബാബു, കെ.കെ. ഗോപാലൻ എന്നിവരും യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.വി. രാമചന്ദ്രൻ, എ. സതീശൻ, എം. ബാലകൃഷ്ണൻ, ബാബു, അഡ്വ. ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, കെ. പ്രകാശൻ, വിനോദ് ചെറിയത് എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story