Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:34 AM IST Updated On
date_range 19 May 2022 5:34 AM ISTപ്രേരക്മാർക്ക് ഗ്രാറ്റ്വിറ്റിയും മിനിമം വേതനവും നൽകണം - ദേശീയ സാക്ഷരത പ്രവർത്തക യൂനിയൻ
text_fieldsbookmark_border
കോഴിക്കോട്: സാക്ഷരത പ്രേരക്മാർക്ക് ഗ്രാറ്റ്വിറ്റിയും മിനിമം വേതനവും നൽകണമെന്ന് ദേശീയ സാക്ഷരത പ്രവർത്തക യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ തീരുമാനിച്ചുവെങ്കിലും അതിപ്പോഴും അനിശ്ചിതത്വത്തിലാണ്. വേതനം വൈകൽ തുടർക്കഥയാകുന്നു. കാൽനൂറ്റാണ്ടോളം ജോലി ചെയ്ത പ്രേരക്മാർ വിരമിക്കുമ്പോൾ സാക്ഷരത മിഷൻ ഒരു ആനുകൂല്യവും നൽകുന്നില്ല. ജോലി സ്ഥിരത ഉറപ്പ് വരുത്തുകയും പ്രേരക്മാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയും ചെയ്യണമെന്ന് യൂനിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ല പ്രസിഡന്‍റ് കെ. രാജീവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് പി.വി. നാരായണി അധ്യക്ഷ വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു.വി. ദിനേശ്മണി മുഖ്യാതിഥിയായിരുന്നു. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശശികുമാർ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എ.സി. രവികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഒ. മോഹൻദാസ്, പി. രാമചന്ദ്രൻ, ശശികല ഉണ്ണികുളം, സജികുമാർ എന്നിവർ സംസാരിച്ചു. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ഗിരീഷ് ആമ്പ്ര നാടൻപാട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പി. രാമചന്ദ്രൻ(പ്രസി), ബി.കെ സബിത (വൈസ് പ്രസി), കെ. നസീറ (സെക്ര), പി.സി. ബിന്ദു (ജോ. സെക്ര), പി. ബീന (ട്രഷ). f/wed/cltphot/ ramachandran പി. രാമചന്ദ്രൻ, f/wed/cltphot /naseeraകെ. നസീറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story