Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:45 AM IST Updated On
date_range 18 May 2022 5:45 AM ISTകെ-റെയിൽ ഉപേക്ഷിക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തണം -ആർ.എം.പി.ഐ
text_fieldsbookmark_border
കോഴിക്കോട്: ജനകീയ പ്രക്ഷോഭത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനത്തിൽനിന്നും സർക്കാർ പിറകോട്ടുപോയതെന്ന് ആർ.എം.പി.ഐ. കേരളത്തിന്‍റെ പാരിസ്ഥിതിക സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനവിരുദ്ധ കെ-റെയിൽ പദ്ധതിക്കുപിന്നിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിട്ടത്. പാരിസ്ഥിതിക പഠനം എന്തായാലും കെ-റെയിൽ കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അപകടകരമാണ്. പിടിച്ചുനിൽക്കാൻവേണ്ടി സർക്കാർ തട്ടിക്കൂട്ടിയ സംവിധാനംപോലും സർക്കാറിനെ തിരിഞ്ഞുകുത്തുകയാണ് ചെയ്തത്. കല്ലിടലിൽനിന്നും സർക്കാർ പിറകോട്ടുപോകാൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകൂടി ഒരു ഘടകമാണ്. വിനാശകരമായ പദ്ധതി ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story