Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവൃത്തി ഉദ്ഘാടനവും...

പ്രവൃത്തി ഉദ്ഘാടനവും യാത്രയയപ്പും

text_fields
bookmark_border
പ്രവൃത്തി ഉദ്ഘാടനവും യാത്രയയപ്പും
cancel
അത്തോളി: കൊളക്കാട് വെൽഫെയർ സ്‌കൂൾ പ്രീ പ്രൈമറി വിഭാഗത്തിന് നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കുന്ന താൽക്കാലിക കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും യാത്രയയപ്പ് യോഗവും, പൂർവവിദ്യാർഥി ഫോറം രൂപവത്കരണവും അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശാന്തി മാവീട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂളിൽനിന്ന് വിരമിക്കുന്ന ജീവനക്കാരൻ മാധവന് പി.ടി.എ പ്രസിഡന്റ് ശ്രീരാജി വിശാന്ത് ഉപഹാരം നൽകി. അത്തോളി ഗ്രാമപഞ്ചായത്ത് മെംബർ പി.എം. രമ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്‌ മെംബർ റസിയ തട്ടാരിയിൽ, ഹസ്സൻ, വാസു കരിനിറ്റിക്കൽ, ആയിനിപുറത്ത് അബ്ദുറഹ്മാൻ, ലത്തീഫ് ചെറിയങ്ങോട്ട്, നിജിനി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി ഫോറം ചെയർമാനായി വി.എം. സുരേഷ് ബാബു, കൺവീനറായി ഷംസുദ്ദീൻ ചെറിയങ്ങോട്ട്‌ എന്നിവരെ തിരഞ്ഞെടുത്തു. പടം ATL 999 കൊളക്കാട് വെൽഫെയർ സ്‌കൂൾ പ്രീ പ്രൈമറി വിഭാഗത്തിന് നിർമിക്കുന്ന താൽക്കാലിക കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story