Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാറിങ് പൂർത്തിയാക്കിയ...

ടാറിങ് പൂർത്തിയാക്കിയ സംസ്ഥാനപാത പൊട്ടിയ പൈപ്പ് ലൈൻ മാറ്റാനായി കുത്തിപ്പൊളിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ടാറിങ് പണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനപാത കുത്തിപ്പൊളിച്ചു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ടാറിങ്ങടക്കം പൂർത്തിയായ കാട്ടാമ്പള്ളി, പുത്തൂർവട്ടം, ഗോകുലം കോളജിന് സമീപം എന്നിവിടങ്ങളിലാണ് റോഡ് കുത്തിപ്പൊളിച്ചത്. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ലീക്കായതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ബാലുശ്ശേരി ഭാഗങ്ങളിൽ ഇതുകാരണം കഴിഞ്ഞ നാലു ദിവസത്തോളമായി കുടിവെള്ളവിതരണം നിലച്ചിരുന്നു. പൊട്ടിയ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാനാണ് റോഡ് കുത്തിപ്പൊളിച്ചത്. നേരത്തെ റോഡ് നവീകരണപ്രവൃത്തി നടക്കവേ പൊട്ടിയ പൈപ്പ് ലൈൻ മാറ്റാതെ അവിടെതന്നെ സ്ഥാപിച്ച് ടാറിങ് നടത്തിയതാണ് ഇതിനു കാരണമായത്. നവീകരണപ്രവൃത്തി നടക്കുമ്പോൾ പൊട്ടിയ പൈപ്പ് ലൈൻ മാറ്റേണ്ടത് പണി ഏറ്റെടുത്ത കരാറുകാരാണെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, കരാറുകാരാകട്ടെ തകർന്ന പൈപ്പ് ലൈൻ മാറ്റേണ്ടത് ജല അതോറിറ്റിയാണെന്നുമാണ്. തർക്കം പരിഹരിക്കാതെ കരാറുകാർ പൊട്ടിയ പൈപ്പ് ലൈൻതന്നെ സ്ഥാപിച്ചതാണ് പൊല്ലാപ്പായത്. തിരുവനന്തപുരത്തെ ധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് സംസ്ഥാനപാത നവീകരണപ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story