Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എം.എം.എസ് പരീക്ഷ: ...

എൻ.എം.എം.എസ് പരീക്ഷ: നടുവണ്ണൂർ ഗവ. ഹൈസ്കൂളിനു മികച്ച വിജയം

text_fields
bookmark_border
നടുവണ്ണൂർ: നാഷനൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ നടുവണ്ണൂർ ഗവ: ഹൈസ്കൂളിനു മികച്ച വിജയം. പതിനാറു പേർക്ക് സ്‌കോളർഷിപ്പിന് അർഹത നേടിയാണ് ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ ഒന്നാമതെത്തിയത്. 129 കുട്ടികൾ പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത രക്ഷിതാക്കളുടെ കുട്ടികൾക്ക് അപേക്ഷിക്കാവുന്ന ഈ പരീക്ഷയിൽ സ്‌കോളർഷിപ്പിന് അർഹത നേടിയവർക്ക് നാല്പത്തിയെട്ടായിരം രൂപ ലഭിക്കും. അനുമോദന യോഗം പി. ടി. എ പ്രസിഡന്റ് അക്ബർ അലി ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മോഹനൻ പാഞ്ചേരി അധ്യക്ഷത വഹിച്ചു . എസ്.എം.സി. ചെയർമാൻ അഷറഫ് പുതിയപ്പുറം, പി.ബി. അഭിത, ബി. ഷൈൻ, മുസ്തഫ പാലോളി, ദീപ നാപ്പള്ളി, എം.പി. അബ്ദുൽ ജലീൽ, എൻ.കെ. രാകേഷ്, വിദ്യാർഥികളായ ജ്വവൽ, ബിശ്വാസ്, ദിയ സൈഫ, ആൻവിക, ദേവിക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story