Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്യാൻവാപി: വിധി...

ഗ്യാൻവാപി: വിധി ഏകപക്ഷീയം -പോപുലർ ഫ്രണ്ട്

text_fields
bookmark_border
കോഴി​ക്കോട്​: ഗ്യാൻവാപി മസ്ജിദിനുള്ളിൽ ഇസ്‌ലാമിക വിശ്വാസികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാരാണസി കോടതിവിധി ഏകപക്ഷീയമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ.എം.എ. സലാം. ഉത്തരവ് നീതിയുടെ താൽപര്യത്തിന് എതിരാണ്​. മസ്ജിദിലെ കുളത്തിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിന്റെ ശരിയായ പരിശോധന നടത്തുംമുമ്പ് സർവേയുടെ അവകാശവാദങ്ങൾ കോടതി മുഖവിലക്കെടുത്തുകൊണ്ട് ഇസ്‌ലാമിക വിശ്വാസികൾക്ക് പ്രവേശനത്തിനും വുദു ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് വിചിത്രവും ദേശീയ പ്രാധാന്യമുള്ളതും സെൻസിറ്റിവുമായ ഒരു വിഷയത്തിൽ നീതിയുടെ താൽപര്യത്തിന് തികച്ചും എതിരുമാണ്. മസ്ജിദിനെക്കുറിച്ചുള്ള ഹിന്ദുത്വ പാർട്ടികളുടെ അവകാശവാദങ്ങളോട് കോടതി പക്ഷം ചേരുകയാണ് ചെയ്തിട്ടുള്ളത്. നടപടി ഉടൻ പുനഃപരിശോധിക്കണമെന്നും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story